സൈനിക കുടുംബ സംഗമം
കരുനഗപ്പളളി താലൂക്ക് എക്സ്- സര്‍വീസസ് ലീഗിന്‍റെ കുടുംബ സംഗമം വിവിധ പരിപാടികളോടെ ആഘോഷിച്ചു. താലൂക്ക് പ്രസിഡന്‍റ് കോടിയാട്ട് രാമചന്ദ്രന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി വാസുദേവന്‍ ഉദ്ഘാടനം ചെയ്തു, സംസ്ഥാന വൈസ് പ്രസിഡന്‍റ് കൃഷ്ണ പിള്ള മുതിര്‍ന്ന സൈനികരെ ആദരിച്ചു,ജില്ലാ പ്രസിഡന്‍റ് പദ്മനാഭ പിള്ള സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ചന്ദ്രബോസ്,താലൂക്ക് സെക്രട്ടറി സതീഷ് ചന്ദ്രന്‍, താലൂക്ക് ട്രെഷറര്‍ സൂര്യ ബാബു , ഗവേണിംഗ് കൌണ്‍സില്‍ മെമ്പര്‍ മേജര്‍ ശശികുമാരന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.